sreelaha
തൊടുപുഴ വിദ്യാഭ്യാസ ജില്ല സംസ്‌കൃത ദിനാഘോഷം തൊടുപുഴ ഡി.ഇ.ഒ ശ്രീലത ഇ.എസ് ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും തൊടുപുഴ വിദ്യാഭ്യാസ ജില്ല സംസ്‌കൃത അക്കാദമിക കൗൺസിലിന്റെയും നേതൃത്വത്തിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്‌കൂളിൽ സംസ്‌കൃത ദിനാഘോഷം നടത്തി. നൂറോളം അദ്ധ്യാപകരും വിദ്യാർത്ഥികളും സംസ്‌കൃത ദിനാഘോഷത്തിൽ പങ്കാളികളായി. കുട്ടികൾക്കായി പ്രശ്‌നോത്തരി മത്സരവും അദ്ധ്യാപകർക്കായി ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. സംസ്‌കൃത അക്കാദമിക കൗൺസിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് സജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തൊടുപുഴ ഡി.ഇ.ഒ ശ്രീലത ഇ. എസ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപനരംഗത്ത് മികവുപുലർത്തിയവരെ തൊടുപുഴ എ.ഇ.ഒ ഷീബ മുഹമ്മദ് ആദരിച്ചു. ഗായകൻ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ കലാസദസ്സ് സംഘടിപ്പിച്ചു. ഏകദിന ശില്പശാല വിധു പി നായർ നയിച്ചു.ഹെഡ്മാസ്റ്റർ റ്റി.എൽ ജോസഫ് , ജില്ലാ സെക്രട്ടറിയായ മിനിമോൾ ആർ, സബ്ജില്ലാ സെക്രട്ടറിമാരായ അമൃത ആർ നായർ ,മനോജ് പി.ജി, സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.