വണ്ണപ്പുറം : കെ.എസ്.എസ്.പി.യുവണ്ണപ്പുറം യൂണിറ്റ് കുടുംബമേള സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.കെ. ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ വണ്ണപ്പുറം മാർഗ്രിഗോറിയോസ് യാക്കോബായ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന കുടുംബമേളയുടെ ഉദ്ഘാടനം വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വികസനസമിതി ചെയർമാൻ രാജീവ് ഭാസ്‌ക്കർ നിർവ്വഹിച്ചു.കെ.എസ്.എസ്.പി.യു. ജില്ലാവൈസ് പ്രസിഡന്റ് വി.വി.ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ലഹരി ഉപയോഗം കുട്ടികളിൽ എന്ന വിഷയത്തിൽ റിട്ട.എക്‌സൈസ് ഇൻസ്‌പെക്ടർ ഷിബു മാത്യുവും ജീവിതശൈലീ രോഗങ്ങളും നിവാരണമാർഗങ്ങളും എന്ന വിഷയത്തിൽ യോഗാ ട്രെയിനർ ബിജുവും ക്ലാസെടുത്തു. കുടുംബമേളയിൽ വച്ച് മുതിർന്ന സംഘടനാ പ്രവർത്തകരായ കെ.ആർ.ശങ്കരൻ, വി.കെ.ഷൺമുഖൻ എന്നിവരെയും എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അതുൽ ജോർജിനെയും ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജെ.ലില്ലി പ്രസംഗിച്ചു. യൂണിറ്റ് രക്ഷാധികാരി കെ.ആർ.പ്രഭാകരൻ നായർ കെട്ടിടനിർമ്മാണ ഫണ്ടിന്റെ ഉദ്ഘാടനം ട്രഷറർ ഒ.എം.പൗലോസിന് ആദ്യഗഡു കൈമാറി നിർവ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജോർജ്ജ് ടി.സി.സ്വാഗതവും. യൂണിറ്റ് വനിതാ സബ് കമ്മറ്റി കൺവീനർ പി.ആർ.സലോമി നന്ദിയും പറഞ്ഞു.