വണ്ടിപെരിയാർ : വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷന് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കുട്ടിയിടിച്ച 20 ഓളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ വണ്ടിപ്പെരിയാർ പ്രാഥമികാ രോഗ്യ കേന്ദത്തിലും പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9 .30 നാണ് സ്വകാര്യബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത് . ടിപ്പർ ഡ്രൈവർ ഷഹനാസ് (42) , സഹായി നവാസ് എരുമേലി (38) എന്നിവരെ കോട്ടയം നമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പളനിയപ്പൻ (48) , സൂസി യേശുദാസ് (41)വണ്ടിപ്പെരിയാർ , നിഷാ മോൾ (22)മുണ്ടക്കയം , എമിലിന്റെജി (22)കാഞ്ഞാർ , പ്രീത (49),കൂട്ടിക്കൽ ,റോസ്മിൻ (29)പെരുവന്താനം ,ജോസഫ് (43)പീരുമേട് ,സ്റ്റെലിൻ (49)മേലുകാവ് , കരടിക്കുഴി സ്വദേശികളായ മേഘന (25), ധന്യ (33), രഞ്ചിത (28), കാളീശ്വരി (32), ലിബീന (24), ബസ് കണ്ടക്ടർ മനോജ് (40), രക്ഷാപ്രവർത്തനത്തിടെ പരിക്കേറ്റ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ, അമീർ മുകലാർ, മുഹമ്മദാലി കാഞ്ഞിരപ്പള്ളി, എന്നിവരെ പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും, സാരമായി പരിക്കേറ്റ ടിബിൻ (39)തൊടുപുഴ, ജിതിൻ (36 )മേമല , രേഷ്മ പീരുമേട് (26) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വണ്ടിപ്പെരിയാർ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.