അടിമാലി: കോതമംഗലം ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരി.യൽദോ മോർ ബസേലിയോസ് ബാവായുടെ 337 ാം ശ്രാദ്ധാപെരുന്നാളിനോടനുബന്ധിച്ച്പള്ളിവാസലിൽ നിന്നും പുറപ്പെടുന്ന രഥത്തിന് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ അത്തനാസിയോസ് മെത്രാപ്പോലീത്ത കൂദാശകർമ്മം നിർവ്വഹിച്ചു. തീർത്ഥയാത്ര സംഘം പ്രസിഡന്റ് ഫാ.ഐസക്ക് എബ്രഹാം മേനോത്തുമാലിൽ കോറെപ്പിസ്‌ക്കോപ്പാ, സെക്രട്ടറി ഫാ. പി.വി റെജി പാലക്കാടൻ , തീർത്ഥയാത്ര സംഘം അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.