raja
ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി നോർത്ത് ജില്ലാ സമ്മേളനം അഡ്വ: എ. രാജ എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

അടിമാലി: കാടിന്റെ സംരക്ഷണത്തോടൊപ്പം തന്നെ നാടിന്റെയും കാവലാളായ് മാറുന്നവരാണ് വനപാലകരെന്നും ജനവാസ മേഖലകളിലേക്ക് വന്യജീവികളുടെ കടന്നുകയറ്റങ്ങൾ വനപാലകരുടെ ജോലിഭാരം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും എ. രാജ എം. എൽ. എ പറഞ്ഞു. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി നോർത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഎം.എൽ.എ .സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോൺ അദ്ധ്യക്ഷനായിരുന്നു സംസ്ഥാന ഖജാൻജി പി. വിനോദ്, ഇ.ബി.ഷാജമോൻ , പി.എജോൺസൺ, പി.എൻമണി, ആർ. റോയ്, രതീഷ് .ആർ നായർ എന്നിവർ സംസാരിച്ചു .അസോസിയേഷൻ അംഗമായിരുന്ന ജോമോൻ തോമസിന്റെ അനുസ്മരണ യോഗവും നടന്നു . ഭാരവാഹികളായി രതീഷ് .ആർ.നായർ( പ്രസിഡന്റ് )ആർ.റോയ് (സെക്രട്ടറി), പി.പി. സരേന്ദ്രൻ (ഖജാൻജി )എന്നിവരെ തെരഞ്ഞെടുത്തു.