അടിമാലി: എസ്. എൻ. ഡി. പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മികവുൽത്സവം എന്ന പേരിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം അഡ്വ. എ.രാജ എം. എൽ. എ നിർവഹിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടു പരിക്ഷകളിൽ എപ്‌ളസ്നേടിയ വിദ്യാർത്ഥികൾ, പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയുമാണ് ചടങ്ങിൽ അനുമോദിച്ചത്.അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി എൻഡോവ്‌മെന്റ് വിതരണം ചെയ്തു. പി റ്റി എ പ്രസിഡന്റ് സജൻ പി.വിഅദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം കെ കൃഷ്ണമൂർത്തി, വാർഡ് മെമ്പർ അനസ് ഇബ്രാഹിം, കെ റ്റി സാബു, അജിത പി എൻ, മായ ജെ, ഡോ എ പ്രമീള, രാജേഷ് കെ എന്നിവർ യോഗത്തിൽ സംസാരിച്ചു.