പീരുമേട്:പാമ്പനാർ ശ്രീനാരായണ ട്ര്ര്രസ്സ് ആർട്‌സ് ആൻഡ് സയൻസ് (എയ്ഡഡ്) കോളേജിൽ ഗവൺമെന്റ് നിശ്ചയിച്ചിരിക്കുന്ന വേതനത്തോടെ ഇംഗ്ലീഷ് വിഷയത്തിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യു. ജി. സി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് അതിഥി അദ്ധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ principal@sntascpambanar.in എന്ന ഇ -മെയിൽ അഡ്രസ്സിൽ ഒക്ടോബർ 6 ന് മുൻപായി അയക്കേണ്ടതാണ്.