കൊക്കയാർ: ഇടതുപക്ഷം ഭരിക്കുന്ന കൊക്കയാർ ഗ്രാമ പഞ്ചായത്തിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റിയിലും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിലും യുഡിഎഫ് അംഗങ്ങൾ വിജയിച്ചു.
പതിമൂന്ന് അംഗ ഭരണ സമതിയിൽ എട്ട് പേർ എൽ ഡി എഫ് അഞ്ചു പേർ യുഡിഎഫ് എന്നിങ്ങനെയായിരുന്നു അംഗബലം'. വൈസ് പ്രസിഡന്റായിരുന്ന ടി ദാനിയേൽ കൈകൂലി കേസിൽ വിജിലൻസ് പിടിയിലായതോടെ സ്ഥാനം രാജിവക്കേണ്ടി വന്നു. തുടർന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മററി ചെയർ പേഴ്‌സണായിരുന്ന മോളി ഡോമിനിക്ക് വൈസ് പ്രസിഡന്റായി. ആസ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന്റെ സ്വർണ്ണലത അപ്പുകുട്ടൻ തിരഞ്ഞെടുക്കപെട്ടു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ യുഡിഎഫിലെ പി വി വിശ്വനാഥൻ ധാരണ പ്രകാരം രാജിവച്ച ഒഴിവിൽ സ്റ്റാൻസി സണ്ണി വിജയിച്ചു.