മുട്ടം: ശങ്കരപ്പിള്ളി ജങ്ഷന് സമീപം കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് വീണു. ഇതോടെ വൈദ്യുതി നിലച്ചു.ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടം. തൊടുപുഴ ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.വൈദ്യുതി പോസ്റ്റ് റോഡിലേക്ക് വീണതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി.കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുട്ടം പൊലീസും വൈദ്യുതി
വകുപ്പ് ജീവനക്കാരും എത്തി പോസ്റ്റ് മാറ്റി വൈദ്യുതി വിതരണം പു:ന സ്ഥാപിച്ച് റോഡിലെ തടസങ്ങൾ നീക്കി.