കാഞ്ഞാർ: കൈപ്പ കവലയ്ക്ക് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക് പറ്റി. ഇന്നലെ വൈകിട്ട് 5.30 നായിരുന്നു അപകടം. കൈപ്പ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയും കാഞ്ഞാർ ഭാഗത്തേക്ക് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിൽ വട്ടം മറിഞ്ഞു. ഓട്ടോറിക്ഷയിൽ നിന്നും ഡീസൽ ചോർന്ന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.ഓടിക്കൂടിയവർ തീയണച്ചു. ഓട്ടോറിക്ഷാ ഡ്രൈവർ ജോൺസൺ, കൈപ്പ സ്വദേശികളായ നിമ്മി, ബാബു, ആലീസ്, ബേബി എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.