dcc-
ഭാരത് ജോഡോ യാത്ര കാസ‌ർകോട് ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗം എ.ഐ.സി.സി സെക്രട്ടറി മുൻ എം.പി പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ജില്ലയിൽ നിന്ന് 10,000 പേരെ പങ്കെടുപ്പിക്കുവാൻ ഇതുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗം തീരുമാനിച്ചു. രണ്ടു ദിവസങ്ങളിലായി മലപ്പുറം ജില്ലയിലാണ് കാസർകോട് ജില്ലയിലുള്ള പ്രവർത്തകർ പങ്കെടുക്കേണ്ടത്. യാത്രയുടെ ജില്ലയിലെ ഒരുക്കങ്ങൾ സംബന്ധിച്ച് വിലയിരുത്താൻ ചേർന്ന അവലോകനയോഗം എ.ഐ.സി.സി സെക്രട്ടറി മുൻ എം.പി പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. മുൻ എം.എൽ.എ കെ.പി കുഞ്ഞിക്കണ്ണൻ, എം. അസിനാർ, പി.എ അഷറഫ് അലി, കെ.വി ഗംഗാധരൻ, മീനാക്ഷി ബാലകൃഷ്ണൻ, ജോഡോ യാത്ര ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ വിനോദ് കുമാർ പള്ളയിൽ വീട്, ഡി.സി.സി ഭാരവാഹികളായ പി.ജി ദേവ്, എം. കുഞ്ഞമ്പു നമ്പ്യാർ, സി.വി ജെയിംസ്, കരുൺ താപ്പ, ജെ.എസ് സോമശേഖര ഷേനി, പി.വി സുരേഷ്, ടോണി പ്ലാച്ചേരി, കെ.വി സുധാകരൻ, മാമുനി വിജയൻ, ഹരീഷ് പി നായർ, സുന്ദര ആരിക്കാടി, നേതാകളായ പി. കുഞ്ഞിക്കണ്ണൻ, തോമസ് മാത്യു, മഡിയൻ ഉണ്ണികൃഷ്ണൻ, കെ. വാരിജാക്ഷൻ, കെ. ഖാലിദ്, മധുസൂദനൻ ബാലൂർ, എൻ.കെ രത്നാകരൻ, കെ. ശ്രീധരൻ, ബി.പി പ്രദീപ്കുമാർ, പി.സി സുരേന്ദ്രൻ നായർ, പി ശ്രീകല, എ. വാസുദേവൻ, പി. രാമചന്ദ്രൻ, രാജേഷ് പള്ളിക്കര, ഉദ്ദേശ് കുമാർ ചെറുവത്തൂർ, സാജിദ് മൗവ്വൽ, മനാഫ് നുള്ളിപ്പാടി, എം.വി ഭരതൻ എന്നിവർ സംസാരിച്ചു.