onakkodi
രജനി മേലൂർ ഓണക്കോടി വിതരണം ചെയ്യുന്നു

തലശ്ശേരി: തലശ്ശേരി കോ ഓപ്പറേറ്റീവ് വനിതാ കോളജിന്റെ ആഭിമുഖ്യത്തിൽ എരഞ്ഞോളിപ്പാലത്തെ മഹിളാ മന്ദിരത്തിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്തു. സംസ്ഥാന നാടക അവാർഡ് നേടിയ രജനി മേലൂർ ഉദ്ഘാടനം ചെയ്തു. എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് അഡ്വ. വി. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷബാന ഷാനവാസ് മുഖ്യാതിഥിയായി. സൊസൈറ്റി ഡയറക്ടർമാരായ എം. പ്രസന്ന, പി.കെ. ആശ സംസാരിച്ചു. കോളജ് പ്രിൻസിപ്പാൾ കെ. ശ്രീശൻ സ്വാഗതവും മഹിള മന്ദിരം മേട്രൺ സീമ നന്ദിയും പറഞ്ഞു. തുടർന്ന് അന്തേവാസികളും വിദ്യാർത്ഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി