തലശ്ശേരി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ പുഷ്പലതയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് എ.കെ.പി.എ ചൊക്ലി യൂനിറ്റ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സത്യൻ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം പ്രബിഷ് സായിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റിഅംഗം പ്രജിത്ത് കണ്ണൂർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി.ടി.കെ. രജീഷ് അനുസ്മരണഭാഷണം നടത്തി. സുനിൽ വടക്കുമ്പാട്, പ്രേമൻ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം സുരേന്ദ്രൻ, വ്യാപാരി വ്യവസായി സമിതി അംഗം പി. ഭാസ്‌കരൻ, ഡോ. യഹിയാ ഖാൻ, ഗോപിനാഥൻ, മേഖലാ പ്രസിഡന്റ് സത്യൻ, പൊയിലൂർ യൂണിറ്റ് സെക്രട്ടറി കെ. ബിനേഷ്, വിജേഷ് എന്നിവർ സംസാരിച്ചു.