മാതമംഗലം: ടൗണിലെ ട്രാഫിക്ക് പരിഷ്‌കാരങ്ങൾ 15 മുതൽ നടപ്പിലാക്കും. ഇതു പ്രകാരം എൽ.പി സ്‌കൂൾ ജംഗ്ഷൻ മുതൽ ഹൈസ്‌കൂൾ ജംഗ്ഷൻ വരെ റോഡിന്റെ പടിഞ്ഞാറു ഭാഗം എല്ലാ വാഹനങ്ങൾക്കും പാർക്ക് ചെയ്യാം. പെട്രോൾ ബങ്ക് മുതൽ എരമം-കുറ്റൂർ ബാങ്ക് വരെ ഇരുവശവും പാർക്കിംഗ് അനുവദിക്കില്ല.

പേരൂൽ റോഡിന്റെ തുടക്കം മുതൽ കൾവർട്ട് വരെ ഓട്ടോപാർക്ക് ചെയ്യാം. പേരൂൽ റോഡിലെ കൾവർട്ടിനു ശേഷം ഇടതുഭാഗം എല്ലാ വാഹനങ്ങൾക്കും പാർക്ക് ചെയ്യാവുന്നതാണ്. കനറാ ബാങ്ക് മുതൽ ജ്ഞാനഭാരതി ഗ്രന്ഥാലത്തിന്റെ എതിർവശം വരെ ലൈറ്റ് മോട്ടോർ വാഹനങ്ങൾ പാർക്ക് ചെയ്യണം. ഓട്ടോസ്റ്റാൻഡ് (ജ്ഞാന ഭാരതിക്ക് എതിർവശം) ഡ്രൈനേജിനു സമീപത്തേക്ക് മാറ്റി വായനശാലക്ക് അഭിമുഖമായി പാർക്ക് ചെയ്യണം. ഓട്ടോസ്റ്റാൻഡിനു ശേഷം പാണപ്പുഴ റോഡു വരെ കിഴക്കു ഭാഗം എല്ലാ വാഹനങ്ങൾക്കും പാർക്ക് ചെയ്യാം.

ഫുട്ട്പാത്തിൽ യാതൊരു വിധ കൈയേറ്റങ്ങളും അനുവദിക്കുന്നതല്ല. പഞ്ചായത്ത് ഹാളിൽ ചേർന്ന വാർത്താസമ്മേളനത്താൽ പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. രാജൻ, സെക്രട്ടറി കെ. രമണി എന്നിവർ പങ്കെടുത്തു.