പഴയങ്ങാടി: റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപം സ്ഥാപിച്ച ക്രോസ് ബാർ ലോറി ഇടിച്ച് ഒരു ഭാഗത്തേക്ക് ചെരിഞ്ഞത് കാരണം വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ടു. ഉയരം കൂടിയ വാഹനങ്ങൾ കടന്ന് പോകാതിരിക്കാൻ വേണ്ടിയാണ് ക്രോസ് ബാർ സ്ഥാപിച്ചത്. നിറയെ ആക്രി സാധനങ്ങളുമായി പോയ ലോറി ഇടിച്ചാണ് ഇതിന്റെ ഒരു ഭാഗം ചെരിഞ്ഞത്. ചെറു വാഹനങ്ങൾ കടന്ന് പോകുവാൻ പ്രയാസമില്ലെങ്കിലും ബസുകൾ കടന്നുപോകുമ്പോഴാണ് ഗതാഗത കുരുക്ക് ഉണ്ടാകുന്നത്. അണ്ടർ ബ്രിഡ്‌ജിൽ വെള്ളക്കെട്ടിൽ നിന്നും വീതി കുറവും കാരണം നിത്യവും ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന ഇവിടെ ക്രോസ് ബാർ ചെരിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ഏറെ ദുസ്സഹമായി മാറിയിരിക്കുകയാണ്.