-bali
ഇളന്തോട്ടത്തിൽ മനോജ് ബലിദാനദിനാചരണത്തിന്റെ ഭാഗമായി കതിരൂരിൽ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന

കതിരൂർ: കതിരൂർ ഇളന്തോട്ടത്തിൽ മനോജിന്റെ ബലിദാനദിനാചരണം ആർ. എസ്. എസ് പ്രാന്ത പ്രചാരക് എസ്. സുദർശനൻ ഉദ്ഘാടനം ചെയ്തു. കാവിയും കർക്കിടവാവും ഹൈന്ദവ മൂല്യങ്ങളെ കമ്യൂണിസ്റ്റുകാർഅംഗീകരിച്ചു കഴിഞ്ഞു.സൂര്യപ്രകാശമില്ലെങ്കിൽ ചന്ദ്ര പ്രകാശത്തിലും ചന്ദ്ര പ്രകാശ മില്ലെങ്കിൽ നക്ഷത്ര പ്രകാശത്തിലും ഒരു പ്രകാശവുമില്ലെങ്കിൽ സ്വയം പ്രകാശമായി ആത്മ പ്രകാശത്തിലൂടെ സമാജ ഉന്നമനത്തിനായി സ്വയം സേവകർ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്മൃതി മന്ദിരത്തിൽ നടന്ന പുഷ പുഷ്പാർച്ചനയിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് സി.കെ.ശ്രീനിവാസൻ. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തപ്രചാരക് എസ്. സുദർശനൻ, പ്രാന്ത സേവാപ്രമുഖ് എം.സി.വൽസൻ, പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി.പി. സുരേഷ് ബാബു, ഹിന്ദു ഐക്യവേദി വർക്കിങ്ങ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് .ബിജു, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി.ബാബു ,വിഭാഗ് കാര്യവാഹ് സി. തമ്പാൻ, എന്നിവർ പങ്കെടുത്തു.