ഉദുമ: ആരോഗ്യ പരിപാലനം ഗുണനിലവാരത്തിൽ ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. തൊണ്ണൂറു മാർക്ക് നേടി ഗുണനിലവാര പട്ടികയിൽ ഇടം നേടി. 2021 ഫെബ്രുവരി മാസം ദേശീയ കുടുംബക്ഷേമ കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം നേരിട്ട് വന്ന് പരിശോധന നടത്തിയിരുന്നു. 350 ഓളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നടന്ന പരിശോധനയിൽ ഉയർന്ന മാർക്ക് വാങ്ങിയാണ് ദേശീയ അംഗീകാരം സ്വന്തമാക്കിയത്. അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള മുഴുവൻ ആശുപത്രി സൗകര്യങ്ങളും ലഭ്യമാക്കിയ പഞ്ചായത്ത് ഭരണസമിതിയുടേയും ആശുപത്രി ജീവനക്കാരുടേയും കൂട്ടായ പ്രവർത്തനങ്ങളാണ് അംഗീകാരത്തിന് വഴിയൊരുക്കിയതെന്ന് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് അറിയിച്ചു.