cpm
പടം..പൈവളിഗെ രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി നടന്ന പ്രകടനം സി പി ഐ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ നയിക്കുന്നു

കാസർകോട് :പൈവളിഗെ രക്തസാക്ഷിത്വത്തിന്റെ അറുപത്തിനാലാം വാർഷികത്തിൽ സിപി.എം പൈവളിഗെയിൽ പ്രകടനവും പൊതുയോഗവും നടത്തി. കയർക്കട്ടയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൈവളിഗെ ടൗണിൽ നടന്ന പൊതുയോഗം സിപി.എം ജില്ലാസെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കെ. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്‌.ഐ കർണാടക സംസ്ഥാന പ്രസിഡന്റ്‌ മുനീർ കാട്ടിപ്പള്ളം മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം കെ.ആർ.ജയനന്ദ, ഡിബൂബ, ചന്ദ്രഹാസ ഷെട്ടി, ഹാരിസ്‌ പൈവളിഗെ, പുരുഷോത്തമൻ, ബി.എ.ബഷീർ, വിനയ് കുമാർ, ചന്ദ്രനായിക്, പൈവളിഗെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയന്തി, സുജാത ബി.റായ് എന്നിവർ സംസാരിച്ചു. അബ്ദുൽ റസാഖ് ചിപ്പാർ സ്വാഗതം പറഞ്ഞു. രാവിലെ ബോലങ്കള രക്തസാക്ഷി മണ്ഡപത്തിൽ മഞ്ചേശ്വരം ഏരിയാ സെക്രട്ടറി കെ.വി.കുഞ്ഞിരാമൻ പതാക ഉയർത്തി. കെ.ആർ.ജയനന്ദ, അബ്ദുറസാഖ് ചിപ്പാർ, നാരായണ ഷെട്ടി, സഞ്ജീവ ഷെട്ടി കളായി, കെ അബ്ദുള്ള എന്നിവർ സംസാരിച്ചു.