തലശ്ശേരി: നവതി വർഷത്തെ ആഘോഷങ്ങളുടെ ആമുഖമായി കേരള സ്‌കൂൾ ഒഫ് ആർട്സിന്റെ ആഭിമുഖ്യത്തിൽ 'ഒരു വീട്ടിൽ ഒരു ചിത്രം" എന്ന സന്ദേശവുമായി കളർ കണ്ണൂർ 4 മുതൽ 10 വരെ അമ്പത് ചിത്രകാരന്മാരുടെ പ്രദർശനം നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് 4.30 ന് എബി എൻ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ നോവലിസ്റ്റ് എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. എ.എൻ. ഷംസീർ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. കതിരൂർ ബാങ്ക് നൽകുന്ന കമ്പ്യൂട്ടർ പ്രസിഡന്റ് ശ്രീജിത്ത് ചോയൻ സമർപ്പിക്കും.
10ന് വൈകിട്ട് 4.30 ന് സമാപന സമ്മേളനം മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ എബി എൻ. ജോസഫ്, പ്രദീപ് ചൊക്ലി, സെൽവൻ മേലൂർ, കെ.പി. മുരളീധരൻ, കെ.പി. പ്രമോദ്, കാരായി ചന്ദ്രശേഖരൻ, സുഹാസ് വേലാണ്ടി, സി.വി. സുധാകരൻ സംബന്ധിച്ചു.