കണ്ണൂർ: മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെ വ്യാജലൈസൻസുമായി ബൈക്ക് യാത്രികൻ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി മുണ്ടുകുളം സ്വദേശി മയങ്ങാട്ട് ഹൗസിൽ എ.പി സുലൈമാനെയാണ് പിടികൂടിയത്. തളാപ്പ് എ.കെ.ജി ആശുപത്രിക്ക് സമീപം വെച്ചാണ് കെ.എൽ.13 എ.ജി 7216 നമ്പർ ബൈക്കുമായി പോകുന്നതിനിടെ പിടിയിലായത്. ലൈസൻസ് ചോദിച്ച ഉദ്യോഗസ്ഥർക്ക് 2006ൽ വ്യാജമായി ചമച്ചുണ്ടാക്കിയ ലൈസൻസ് നൽകിയതോടെയാണ് പിടിയിലായത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ ടൗൺ പൊലീസ് വ്യാജരേഖ ചമച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.