mp
എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് കുമ്പള പഞ്ചായത്തിലെ റഹ്മത്ത് നഗറിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിക്കുന്നു.

കാസർകോട്: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കുമ്പള പഞ്ചായത്തിൽ സ്ഥാപിച്ച തെരുവു വിളക്കുകളുടെ ഉദ്ഘാടനം എം.പി. നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു. നാസർ മൊഗ്രാൽ, എം.എ മൂസ, പി.എം ഷോയ്ബ്, മാഹിൻ, മഞ്ജുനാഥ് അൽവ, അപ്‌കൊ മുഹമ്മദ്, റിയാസ് കരീം, രവി പൂജാരി, പൃഥ്വിരാജ്, എച്ച്.എ കാലിദ്, അൻവർ സിറ്റി മെഡിക്കൽ എന്നിവർ സംസാരിച്ചു. മൊഗ്രാൽ, പതിനേഴാം വാർഡിലെ സ്‌കൂൾ ജംഗ്ഷൻ, റഹ്മത്ത് നഗർ, കുമ്പള സ്‌കൂൾ മൈതാനം. എന്നിവിടങ്ങളിലെ മിനി മാസ്റ്റ് തെരുവുവിളക്കുകളാണ് ഇന്നലെ നാടിന് സമർപ്പിച്ചത്.