arabana
​അ​റ​ബ​ന​മു​ട്ട്,​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​ഗ​വ​ണ്മെ​ന്റ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​കോ​ഴി​ക്കോ​ട്

കാസർകോട് : കാസർകോട് ജില്ലയിലെ പെരിയ ആയമ്പാറയിലെ നഴ്സിംഗ് കോളേജിൽ നടന്നുവരുന്ന ആരോഗ്യ സർവകലാശാല വടക്കൻ മേഖല കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോൾ 134 പോയിന്റ് നേടി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് കിരീടത്ത്ലേക്ക് അടുത്തു. 80 പോയിന്റ് നേടിയ വി.പി.എസ്. വി ആയുർവേദ കോളേജ് കോട്ടക്കലാണ് തൊട്ടുപിന്നിൽ. മൂന്നാം സ്ഥാനത്തുള്ള ഗവൺമെന്റ് ആയുർവേദ കോളേജ് കണ്ണൂർ 61 പോയിന്റുകൾ നേടിയിട്ടുണ്ട്. ഗവൺമെന്റ് നഴ്സിംഗ് കോളേജ് കണ്ണൂർ 55 പോയിന്റും മലബാർ മെഡിക്കൽ കോളേജ് 40 പോയിന്റും കെ.എം.സി.ടി മെഡിക്കൽ കോളേജ് കോഴിക്കോട് 36 പോയിന്റും ഗവൺമെന്റ് മെഡിക്കൽ കോളേജ് മഞ്ചേരി 30 പോയിന്റും നേടി. കലോത്സവത്തിന് ഇന്ന് തിരശീല വീഴും

സ്റ്റേജിതര മത്സരത്തിൽ

കോഴിക്കോട് തന്നെ

കലോത്സവത്തിലെ സ്റ്റേജിതര മത്സരങ്ങളുടെ മുഴുവൻ പോയിന്റുനിലയും പുറത്തുവന്നപ്പോൾ ഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് ഒന്നാം സ്ഥാനം നേടി. കോട്ടക്കൽ ആയുർവേദ കോളേജ് രണ്ടാം സ്ഥാനവും കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.