
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും പൊലീസ് സ്വർണം പിടികൂടി. കസ്റ്റംസിന്റെ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നുമാണ് 50 ലക്ഷത്തോളം വരുന്ന ഒരു കിലോഗ്രാം സ്വർണം പിടികൂടിയത്. ദുബായിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി എം.വി. ഹുസൈനിൽ നിന്നാണ് ഒരു കിലോ സ്വർണം പിടികൂടിയത്. സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശ പ്രകാരം എയർപോർട്ട് പൊലീസ് സ്റ്റേഷൻ സി.ഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
ഒരു കിലോ വരുന്ന സ്വർണം മെർക്കുറി പുരട്ടിയ രീതിയിലാണ് ഒളിപ്പിച്ചത്. യാത്രക്കാരനെ എയർപോർട്ട് സ്റ്റേഷനിൽ ഹാജരാക്കി വിശദമായി ചോദ്യം ചെയ്തു വരിയാണ്. എസ്.ഐ സന്തോഷ്, എ.എസ്.ഐ സുധീർ, പൊലീസുകാരായ സാദിഖ്, ഷിജിൽ, മനു സെബാസ്റ്റ്യൻ തുടങ്ങിയവരും പരിശോധനയിലുണ്ടായിരുന്നു.