
തലശ്ശേരി: പീഡനക്കേസിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി.വി. കൃഷ്ണകുമാറിന് എ.സി.ജെ.എം അനുവദിച്ച ജാമ്യം ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ. അജിത്കുമാറാണ് ഹർജി നൽകിയത്. തുടർന്ന് കേസ് രേഖകൾ വിളിച്ചുവരുത്തി പരിശോധിച്ച ശേഷമാണ് ജാമ്യം റദ്ദാക്കിയത്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണസംഘം ജീവനക്കാരി പി.വി. കൃഷ്ണകുമാർ പീഡിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞ ജൂലായ് 20നാണ് സിറ്റി പൊലീസ് കമ്മിഷണർക്കും വനിതാ കമ്മിഷനും പരാതി നൽകിയത്.