attack

കണ്ണൂർ: തയ്യിൽ സ്വദേശിയായ യുവാവിനെ ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചതായി പരാതി. തയ്യിൽ സ്വദേശി സഫറുദ്ദീനെയാ(20)ണ് കടലായി സ്വദേശി റഹീബ് അടിച്ചുപരുക്കേൽപ്പിച്ചത്.ഞായറാഴ്ച്ച വൈകുന്നേരം നേതാജി റോഡിലാണ് സംഭവം. കണ്ണൂർ ടൗൺ പൊലീസ് റഹീബിനെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മലബാർ ഗോൾഡിന് സമീപത്ത് വച്ച് പാർക്കിംഗുമായി ബന്ധപ്പെട്ട് വാച്ച്മാനുമായി പ്രതികൾ വാക് തർക്കമുണ്ടായിരുന്നു. ഇതിനു ശേഷം സമീപത്തെ കടയിലേക്ക് കയറിവന്നു ജീവനക്കാരെ അസഭ്യം പറഞ്ഞു. റഹീബ് സഫറുദ്ദീനെ അടിച്ചുപരുക്കേൽപ്പിക്കുകയായിരുന്നു. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. റഹീബ് കണ്ണൂരിലെ ഹോട്ടലുടമയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നും ഇയാൾ മയക്കുമരുന്ന് വിപണനസംഘവുമായി ബന്ധപ്പെട്ട് പൊലീസ് പറഞ്ഞു.പൊലീസ് കേസെടുത്തതിനെ തുടർന്ന് പ്രതി ഒളിവിലാണ്. ഇയാളെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് കണ്ണൂർ ടൗൺപൊലിസ് ഇൻസ്‌പെക്ടർ വിനുമോഹൻ അറിയിച്ചു.