corparation

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ സാധു കല്യാണ മണ്ഡപത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.സിനിമ താരങ്ങളായ ടിനി ടോം, സിജു വിൽസൺ, കയാദ് ലോഹർ, കെ. സുധാകരൻ എം.പി, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ല കളക്ടർ എസ്.ചന്ദ്രശേഖർ , ഫാദർ അലക്‌സ് വടക്കുംതല, സ്വാമി അമൃത കൃപാനന്ദപുരി, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് പി.പി .സദാനന്ദൻ, തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ്, ഒളിമ്പ്യൻ മാനുവൽ ഫെഡറിക് എന്നിവർ സംബന്ധിച്ചു.ആഘോഷത്തിന് മേയർ അഡ്വ .ടി.ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻമാരായ അഡ്വ. പി. ഇന്ദിര, എം.പി .രാജേഷ്, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എൻ. സുകന്യ, എൻ. ഉഷ എന്നിവർ നേതൃത്വം നൽകി.