handscup

കണ്ണൂർ: വനിതാ സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കണ്ണൂർ കോർപറേഷൻ കൗൺസിലർ കൃഷ്ണകുമാറിന് കീഴ്ക്കോടതി നൽകിയ ജാമ്യം ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയതിന് പിന്നാലെ കൗൺസിലർ ഒളിവിൽ. ഇന്ന് വാറൻഡ് പൊലീസിന് കൈമാറാതിരിക്കെയാണ് കൃഷ്ണകുമാർ ഒളിവിൽ പോയത്. കീഴ്കോടതി നൽകിയ ജാമ്യം ജില്ലാ കോടതി റദ്ദാക്കിയ സാഹചര്യത്തിൽ കൃഷ്ണകുമാർ വീണ്ടും അറസ്റ്റ് വരിക്കുകയോ കോടതിയിൽ ഹാജരാവുകയോ ചെയ്യണം. എന്നാൽ വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ കൃഷ്ണകുമാർ നാടുവിട്ടതായാണ് സൂചന.

കഴിഞ്ഞ ജൂലായ് 15 നാണ് കേസിനാസ്പദമായ സംഭവം . വനിതാ സഹകരണ സംഘത്തിലെ മുൻ ജീവനക്കാരനായ കൃഷ്ണകുമാർ യുവതിയെ ഓഫിസ് മുറിയിൽ വച്ചു കടന്നു പിടിക്കുകയും ലൈംഗികമായി പീഢിപിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തിൽ യുവതി എടക്കാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കൃഷ്ണകുമാർ നാടു വിടുകയായിരുന്നു. ആദ്യം മാനന്തവാടിയിലും പിന്നീട് ഗൂഡല്ലൂർ, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനു ശേഷം ബെംഗളുരിൽ നിന്നാണ് പൊലീസ് കൃഷ്ണകുമാറിനെ അറസ്റ്റു ചെയ്യുന്നത്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയതിനു ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം അനുവദക്കുകയായിരുന്നു. പിന്നീട് പ്രൊസിക്യൂഷൻ സമർപ്പിച്ച മുൻകൂർ ജാമ്യ പുനർ പരിശോധനാ ഹരജിയിലാണ് ജാമ്യം റദ്ദു ചെയ്തു കൊണ്ടുള്ള വിധി വന്നത്.

എ.പി.ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ എടക്കാട് സി.ഐ സത്യനാഥൻ, എ.എസ്.ഐമാരായ പ്രവീൺ, സുജിത്ത്, എസ്.പി. ഒ സൂരജ് എന്നിവരുടെ നേത്യത്വത്തിൽ പഴുതടച്ച അന്വേഷണം നടന്നത്. കീഴ്കോടതി കുറ്റാരോപിതന് ജാമ്യം നൽകിയതോടെയാണ് എടക്കാട് സി.ഐ യുടെ നേതൃത്വത്തിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോടതിയിൽ പുന:പരിശോധനാ ഹരജി നൽകിയത്.