mla
രാവണീശ്വരം ശോഭനാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ ഓലപന്തലിന്റെ ഉദ്ഘാടനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിക്കുന്നു

രാവണീശ്വരം: ശോഭനാ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് അറുപതാം വാർഷികാഘോഷങ്ങൾ നാളെ വൈകുന്നേരം നാലിന് പി. സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യും. മുന്നോടിയായി, ഉച്ചകഴിഞ്ഞ് 2.30ന് സാംസ്‌കാരിക ഘോഷയാത്ര രാവണീശ്വരം തെക്കേപ്പള്ളത്തുനിന്നും ആരംഭിക്കും. ആറിന് നൃത്ത പരിപാടികൾ, എട്ടിന് നാടകം.

നാലുമാസക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി പ്രഭാഷണ പരമ്പര, സെമിനാറുകൾ, നാടൻ കലാമേള, കലാ സാഹിത്യമത്സരങ്ങൾ, കബഡി, ഫുട്ബാൾ, കമ്പവലി, ചെസ്, കാരംസ് ടൂർണമെന്റുകൾ, പൂരക്കളി സെമിനാർ എന്നിവ അരങ്ങേറും.

വാർഷികത്തിനായി പ്രത്യേകം തയാറാക്കിയ ഓലപ്പന്തലിന്റെ (മാണിയമ്മ നഗർ) ഉദ്ഘാടനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു. കെ.വി. കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എൻ.കെ. മുരളീധരൻ നമ്പ്യാർ പ്രസംഗിച്ചു. പന്തൽ അലങ്കാര കമ്മിറ്റി ചെയർമാൻ ടി. ലോഹിതാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സി. വേണുഗോപാലൻ സ്വാഗതവും ജിനു ശങ്കർ നന്ദിയും പറഞ്ഞു.

രാവണീശ്വരം ശോഭനാ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ ഓലപ്പന്തലിന്റെ ഉദ്ഘാടനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിക്കുന്നു