പാനൂർ: പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും സ്‌നേഹ മോഹനം ട്രസ്റ്റും സംയുക്തമായി നവ സങ്കല്പ് സംഗമം സംഘടിപ്പിച്ചു. കെ. മുരളീധരൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. ദേശരക്ഷാ ബന്ധൻ ചടങ്ങും എം.പി നിർവഹിച്ചു. ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ പുരസ്‌കാരം നേടിയ അത്തോളിൽ വാസുവിനെ ചടങ്ങിൽ ആദരിച്ചു.പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിപിൻ വി. അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ഹാഷിം, പി. കൃഷ്ണൻ, ബാലൻ കൊള്ളുമ്മൽ, കെ.കെ ദിനേശൻ, എം.കെ രാജൻ, കെ സുരേഷ് ബാബു, വി.പി സാവിത്രി, രയരോത്ത് കോരൻ, എ. വാസു, ടി. സായന്ത്, വൈഷ്ണവ് പി പ്രസംഗിച്ചു.