
കണ്ണൂർ: സംഗീതജ്ഞനും സംഗീത സംവിധായകനുമായ ഡോ. കണ്ണൂർ സി. രഘുനാഥിന്റെ നേതൃത്വത്തിൽ ബക്കളം കാനൂലിൽ ആരംഭിക്കുന്ന ധ്വനി ഡാൻസ് ആൻഡ് മ്യൂസിക്ക് അക്കാഡമിയുടെ ഉദ്ഘാടനം 11 ന് വൈകുന്നേരം മൂന്ന് മണിക്ക് എം.വി ഗോവിന്ദൻ എം.എൽ.എ നിർവഹിക്കും. ചടങ്ങി ൽ ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അദ്ധ്യക്ഷനാകും. സംഗീതജ്ഞൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യാതിഥിയാകും. മട്ടന്നൂർ ശങ്കരൻകുട്ടി, കരിവെള്ളൂർ മുരളി, കണ്ണൂർ ബാലകൃഷ്ണൻ, എം.വി കൃഷ്ണൻ, ലീലാമണി, കലാമണ്ഡലം ലത, കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ, കെ. ശ്യാമള, കെ. സന്തോഷ് തുടങ്ങിയവർ പങ്കെടുക്കും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം തുടങ്ങിയ നൃത്തരൂപങ്ങൾ ഏഴുവയസുമുതൽ പ്രായപരിധിയില്ലാതെ അഭ്യസിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ, ഡോ. സി. രഘുനാഥ്, അശോകൻ തളിപ്പറമ്പ്, സി. ശ്രീരാഗ് എന്നിവർ പങ്കെടുത്തു.