
കണ്ണൂർ: തലശേരി ആസ്ഥാനമായും തളിപ്പറമ്പ് ഏഴാം മൈലിൽ കോർപറേറ്റ് ഓഫീസായി പ്രവർത്തിച്ചുവരുന്ന ന്യൂ ഇന്ത്യാ ട്രാവൽ കോ കോപ്പറേറ്റീവ് സൊസെറ്റിയുടെ മെഡിക്കൽ ടൂറിസം സംരംഭമായ ആയുർയാത്ര ഹെൽത്ത് കെയർ സെന്ററിന്റെ ഉദ്ഘാടനം മഞ്ചപ്പാലം ഇരിഞ്ഞാറ്റുവയൽ റോഡിൽ 11ന് രാവിലെ 12 മണിക്ക് കെ.വി സുമേഷ് നിർവഹിക്കും. ഫാർമസി ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്പി.പി ദിവ്യയും ട്രീറ്റ്‌മെന്റ് റൂമിന്റെ ഉദ്ഘാടനം സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രനും നിർവഹിക്കും. ചടങ്ങിൽ വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ എം.കെ ഹരിപ്രസാദിനെ ആദരിക്കും. കോർപറേഷൻ കൗൺസിലർ റാഷിദ്, പോത്തോടി സജീവൻ, അബ്ദുൽ കരീം ചേലേരി,കെ.രഞ്ചിത്ത്, പി.ടി ജോസ്, ഉദയകുമാർ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഡോ.രവീന്ദ്രൻ പാലങ്ങാട്ട്, ഡോ.പി. പി ഭാസ്‌കരൻ, ഡോ. ബിന്ദു ഭാസ്കരൻ, രമേശൻ എന്നിവർ പങ്കെടുത്തു.