കാഞ്ഞങ്ങാട്: നഗരത്തിൽ വർദ്ധിച്ചുവരുന്ന തെരുവുനായശല്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ പ്രതിഷേധമറിയിച്ചു. തെരുവുനായ ശല്യം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിൽ വച്ച് മദ്ധ്യ വയസ്‌കൻ തെരുവ് നായയുടെ അക്രമത്തിൽ ഗുരുതര പരിക്ക് പറ്റി ചികിത്സയിലാണ്. മുൻസിപ്പൽ ചട്ടം 437 പ്രകാരം വീടുകളിൽ നായ വളർത്തുന്നതിനുള്ള ലൈസൻസ് കർശനമാക്കും എന്ന നഗരസഭാ സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് പ്രവർത്തകർ പിരിഞ്ഞു പോയത്. യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, ശരത്ത് മരക്കാപ്പ്, വിനീത്. എച്ച്. ആർ, കൃഷ്ണലാൽ തോയമ്മൽ, പ്രതീഷ് കല്ലഞ്ചിറ, അക്ഷയ എസ് ബാലൻ, ആസിഫ് പോളി, സനോജ് കുശാൽ നഗർ, സന്തോഷ് തോയമ്മൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.