കണ്ണപുരം: തിരുവോണത്തിന് പൂക്കളം ഒരുക്കാൻ പൂവ് പറിക്കുന്നതിനിടയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്ക്. കണ്ണപുരം ചെമ്മരവയലിലെ തോട്ടോൻ വീട്ടിലെ ടി.ടി ഗീതക്കാണ് (50) കുത്തേറ്റത്. തിരുവോണ ദിവസം രാവിലെ ഒമ്പതര യോടെയാണ് സംഭവം. തുടയിൽ മാരകമായി പരിക്കേറ്റ ഇവരെ ചെറുകുന്ന് സെന്റ് മാർട്ടിൻ ഡിപോറസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെമ്മരവയിൽ ഭാഗത്ത് കാട്ടുപന്നി ശല്യം അടുത്തകാലത്ത് വർദ്ധിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. രതി പരിക്കേറ്റ ഗീതയെ സന്ദർശിച്ചു.