mulavannoor
മുളവിന്നൂർ ഭഗവതി ക്ഷേത്ര കഴകം കലാസാംസ്ക്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന യോഗം അമ്പലത്തറ സി ഐ. ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ശ്രീ മുളവിന്നൂർ ഭഗവതി ക്ഷേത്ര കഴകം കലാസാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര പരിധിയിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ക്ഷേത്ര യു.എ.ഇ കൂട്ടായ്മ കാഷ് അവാർഡ് നൽകി അനുമോദിച്ചു. സമ്മേളനം അമ്പലത്തറ സി.ഐ ടി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ. വിജയൻ മുളവിന്നൂർ അദ്ധ്യക്ഷത വഹിച്ചു. എം. ബാലകൃഷ്ണൻ വയമ്പ, എം. നാരായണൻ, ജ്യോതി രാധാകൃഷ്ണൻ, ജനാർദ്ദനൻ പുല്ലൂർ, രാജു കരിപ്പാടക്കൻ, തമ്പാൻ പെരിയടത്ത്, നാരായണൻ പൂത്താംകല്ല്, ഗീതാ മാധവൻ, പി. കുഞ്ഞിരാമൻ കാനത്തിൽ, എ. കുഞ്ഞിരാമൻ ഗുരുപുരം എന്നിവർ സംസാരിച്ചു. മനേഷ് ചേമന്തോട് സ്വാഗതവും സന്തോഷ് ബാട്ടടുക്കം നന്ദിയും പറഞ്ഞു.