m-mukundan

ഗുരുവായൂർ: എൺപതാം പിറന്നാൾ ദിനത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ. വെള്ളിയാഴ്ച രാത്രിയോടെ ഭാര്യ ശ്രീജയ്ക്കൊപ്പം എത്തിയ മുകുന്ദൻ ഇന്നലെ രാവിലെയാണ് ക്ഷേത്ര ദർശനം നടത്തിയത്. മാറി നിൽക്കണമെന്നു തോന്നിയപ്പോൾ കണ്ണന്റെ സന്നിധിയിലേക്ക് വരികയായിരുന്നുവെന്നും കുറച്ചു നാളുകളായുള്ള ആഗ്രഹമായിരുന്നു ഇതെന്നും ഇവിടെ എത്തിയപ്പോൾ മനസ്സിന് നല്ല സുഖവും സന്തോഷവും കിട്ടിയെന്നും എം. മുകുന്ദൻ പറഞ്ഞു. ദർശനത്തിനു ശേഷം അദ്ദേഹം ഇന്ന് രാവിലെ നാട്ടിലേക്ക് മടങ്ങും.