പയ്യന്നൂർ: ഗുരുജയന്തി പയ്യന്നൂരും പരിസരങ്ങളിലും ആഘോഷിച്ചു. സ്വാമി ആനന്ദ തീർത്ഥൻ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിലും എസ്.എൻ.ഡി.പി യോഗം പയ്യന്നൂർ യൂണിയൻ, വിവിധ ശാഖകൾ എന്നിവയുടെ ആഭിമുഖ്യത്തിലുമാണ് ആഘോഷ പരിപാടികൾ നടന്നത്. ശ്രീനാരായണ വിദ്യാലയത്തിൽ രാവിലെ ഗുരുപൂജയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഭജന, വിശേഷാൽ പൂജ, സമൂഹ പ്രാർത്ഥന എന്നിവക്ക് ശേഷം നടന്ന ജയന്തി സമ്മേളനം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു . സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ എൻജിനീയർ അദ്ധ്യക്ഷത വഹിച്ചു.
എം. വിജിൻ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി.
വി. ബാലൻ, എം. പ്രദീപ്കുമാർ, രാമകൃഷ്ണൻ കണ്ണോം, എൻ. രാഘവൻ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.പി. ദാമോദരൻ സ്വാഗതവും ട്രഷറർ കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു. വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. ഉച്ചക്ക് പ്രീതി ഭോജനവും ഉണ്ടായി.
എസ്.എൻ.ഡി.പി യോഗം പയ്യന്നൂർ യൂനിയന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷം പാടിയോട്ട് ചാലിൽ നടന്നു. രാവിലെ വിവിധ ശാഖകളിൽ പതാക ഉയർത്തി. തുടർന്ന് ഗുരുപൂജ, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം എന്നിവയുണ്ടായി. പാടിച്ചാൽ, പാടിക്കൊച്ചി, പെരിങ്ങോം, ഏറ്റുകുടുക്ക ശാഖകളുടെയും സമീപ പ്രദേശങ്ങളിലുള്ള മറ്റ് ശാഖകളുടെയും സംയുക്താഭിമുഖ്യത്തിൽ ഘോഷയാത്രക്ക് ശേഷം വൈകീട്ട് പാടിയോട്ട്ചാൽ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ നടന്ന ആഘോഷ പരിപാടികൾ, പെരിങ്ങോം - വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ യൂനിയൻ കൺവീനർ എം.ജി. സാജു അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ യൂനിയൻ ചെയർമാൻ കെ.കെ. ധനേന്ദ്രൻ, മുൻകാല പ്രവർത്തകരെ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ , വാർഡ് മെമ്പർ പുഷ്പ മോഹനൻ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
സതീശൻ മാസ്റ്റർ കടുമേനി , റവ. ഫാ. ദീപക് കല്ലുങ്കൽ , തൻസീർ അൽഖാസിമി എന്നിവർ പ്രഭാഷണം നടത്തി. തളിപ്പറമ്പ് യൂനിയൻ കൺവീനർ ഭരതൻ, എം.എസ്. സരോജം, സുഗന്ധി, എം.ആർ. ശശി, ഇ.ആർ. മധു, കെ.പി. പീതാംബരൻ, എം.ആർ. ഗോപിനാഥൻ, ശശി ആലയിൽ, ദാമോദരൻ, ബാബുരാജ് പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ ഗോപിനാഥ് ഇലവുങ്കൽ സ്വാഗതവും കൺവീനർ വിനോദ് നന്ദിയും പറഞ്ഞു. തുടർന്ന് ഗാനമേള അരങ്ങേറി.
യോഗം പയ്യന്നൂർ യൂണിയൻ ഓഫീസിൽ രാവിലെ പതാക ഉയർത്തി. തുടർന്ന് ഗുരുപൂജ, പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം തുടങ്ങിയവ നടന്നു. അന്നൂർ ശാഖയിൽ രാവിലെ പതാക ഉയർത്തി. ഗുരുപൂജ, ഭജന എന്നിവക്ക് ശേഷം നടന്ന ജയന്തി സമ്മേളനം പയ്യന്നൂർ യൂണിയൻ കൺവീനർ എം.ജി. സാജു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.വി.വത്സലൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ എം.കെ. രാമകൃഷ്ണൻ, കെ.വി. കൃഷ്ണൻ, പി.സി. പ്രതിഭ പ്രസംഗിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
സെക്രട്ടറി പി. കൃഷ്ണൻ സ്വാഗതവും എം.വി. അനിത നന്ദിയും പറഞ്ഞു. പായസദാനവും ഉണ്ടായി. എസ്.എൻ.ഡി.പി. യോഗം കുഞ്ഞിമംഗലം ശാഖ ആഘോഷ പരിപാടികൾ എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നടന്നു. രാവിലെ ഗുരുപൂജ, പ്രാർത്ഥന, കീർത്തനലാപനം, പായസദാനം തുടങ്ങിയവക്ക് ശേഷം നടന്ന സമ്മേളനം ശാഖ പ്രസിഡന്റ് എം.പി.കുഞ്ഞമ്പുവിന്റെ അദ്ധ്യക്ഷതയിൽ എം.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. കെ.ജി. ഗോപാലകൃഷണൻ, രഞ്ജിത് കുമാർ സംസാരിച്ചു. ശാഖ സെക്രട്ടറി പി.വി.രഘുത്തമൻ സ്വാഗതം പറഞ്ഞു. എടാട്ട് എസ്.എൻ.ഇംഗ്ലീഷ് സ്കൂളിൽ ഗുരുപ്രതിമയിൽ പുഷ്പാർച്ചന, ഗുരു സ്മരണ, പ്രാർത്ഥന, ഗുരുദേവ കീർത്തനാലാപനം തുടങ്ങിയവ നടന്നു.
സെക്രട്ടറി എം.കെ. രാജീവന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് കെ.ജി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.