leag
സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: തിരഞ്ഞെടുപ്പ് കാലത്ത് കർഷകർക്ക് നൽകുന്ന വാഗ്ദാനങ്ങൾ വിസ്മരിക്കുന്ന നയമാണ് കേന്ദ്രസംസ്ഥാന സർക്കാറുകൾ അനുവർത്തിക്കുന്നതെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറക്കോളി മൊയ്തീൻ എം.എൽ.എ അഭിപ്രായപെട്ടു.സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കിംഗ് പ്രസിഡന്റ് അഡ്വ. അഹമ്മദ് മാണിയൂർ അദ്ധ്യക്ഷത വഹിച്ചു . മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി നിർവ്വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറികളത്തിൽ അബ്ദുള്ള, സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, ജില്ലാ ഭാരവാഹികളായ പി.പി.മഹമൂദ്, പി.കെ.അബ്ദുൽ ഖാദർ മൗലവി, ടി.വി.അസൈനാർ, സി എച്ച് മുഹമ്മദ് കുട്ടി ,പി.പി.അബ്ദുൽ ഖാദർ, എം.വി.നജീബ് , സി എറമുള്ളാൻ , നസീർ ചാലാട്, പി.പി. മുഹമ്മദലി, എം.മുസ്തഫ സംസാരിച്ചു.