
കുഞ്ഞിമംഗലം: തെരു ഗ്രാമിക കലാ കായിക വേദിയുടെ ഓണാഘോഷം മാവേലിയുടെ ഗൃഹ സന്ദർശനം, കലാ - കായിക മത്സരങ്ങൾ തുടങ്ങിയ വിവിധ പരിപാടികളോടെ നടന്നു.നീറ്റ് 2022 പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 192ാം റാങ്ക് നേടിയ ടി .വി.നന്ദനയെ അനുമോദിച്ചു. ക്രിയേറ്റീവ് കമ്യൂണിറ്റി ലാബ് ഡയറക്ടർ എ.ബി.ബിജു ഉപഹാരo സമർപ്പിച്ചു. മത്സര വിജയികൾക്ക് പി. ബാബു സമ്മാനദാനം നിർവ്വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കൊയപ്പാറ സാൻസ് പോളിക്ലിനിക്കുമായി സഹകരിച്ച് സെപ്തംബർ 18 ന് കുഞ്ഞിമംഗലം ഗവ. മാപ്പിള എൽ പി സ്കൂളിന് സമീപം സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.പി. വി.എൻ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി. ഗിരീഷ് സ്വാഗതം പറഞ്ഞു. ഫോൺ : 96054 37226.