kadal
അജാനൂർ കടപ്പുറത്തെ കടൽക്ഷോഭം

കാഞ്ഞങ്ങാട്: കടൽക്ഷോഭത്തെ തുടർന്ന് അജാനൂർ കടപ്പുറത്ത് ഒരു കിലോമീറ്ററോളം ദൂരത്തിൽ കടൽ ഭിത്തി തകർന്നു. നിരവധി തെങ്ങുകൾ കടപുഴകി. ഗോവിന്ദൻ, ശകുന്തള, ഗോപാലൻ എന്നിവരുടെ മൂന്നു തെങ്ങുകൾ കടലെടുത്തു പാഞ്ചാലിയുടെ നാലു തെങ്ങുകൾ ഏതു നേരവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. കടൽ ഭിത്തി നിർമ്മിച്ചതിലെ അപാകതയാണ് ഭിത്തി തകർന്ന് കൂടുതൽ നാശനഷ്ടം വരുവാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. തീരത്തോടു ചേർന്നുള്ള വീടുകളിലുള്ളവർ ഭയത്തോടെയാണ് കഴിയുന്നത്. തീരദേശ റോഡിനരികിൽ വരെ കടലെത്തിയതിനാൽ സുരക്ഷയ്ക്കായി നാട്ടുകാർ ഈ ഭാഗങ്ങളിൽ വടം കെട്ടി വേർതിരിച്ചിട്ടുണ്ട്. ഭരണാധികാരികൾ തങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയും ഇവർക്കുണ്ട്.