പരിയാരം: വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണ്ണവും 10,000 രൂപയും കവർച്ച ചെയ്തു. ഹനുമാരമ്പലം റോഡിൽ തോമക്കുളത്തിന് സമീപത്തെ സാജിതാ മൻസിലിൽ സഫൂറയുടെ (54)വീട്ടിലായിരുന്നു കവർച്ച. വീട് പൂട്ടി കുടുംബാംഗങ്ങൾ കഴിഞ്ഞ എട്ടിനാണ് ടൂറിന് പോയത്. സ്വർണാഭരണങ്ങൾ എല്ലാം വീട്ടിൽ ഊരിവെച്ചിട്ടാണ് ടൂറിന് പോയത്.

അടുത്ത വീട്ടിലെ കുട്ടികളാണ് വാതിൽ തുറന്നുകിടക്കുന്നത് കണ്ടത് അന്വേഷിച്ചപ്പോൾ കുളിമുറിയുടെ വാതിൽ തകർത്തതായി കാണപ്പെടുകയായിരുന്നു. മുറികളിലെ എല്ലാ വാതിലുകളും തുറന്ന മോഷ്ടാക്കൾ വീടിലെ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. ഈ വീടിന് സമീപത്തെ മറ്റ് രണ്ട് വീടുകളിലെയും താമസക്കാർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പരിയാരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.