
തളിപ്പറമ്പ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ. സായൂജിന് പതാക കൈമാറി ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. സായൂജ് അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.വി. രവീന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, സി.വി. വരുൺ, ഷാരൂൺ ജോസ്, നവിത ബാലസുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. ധർമ്മശാലയിൽ നടന്ന സമാപനയോഗം ജില്ലാ വൈസ് പ്രസിഡന്റ് വി. രാഹുൽ ഉദ്ഘടനം ചെയ്തു. ജാഥാ ലീഡർ സി.കെ സായൂജ് അദ്ധ്യക്ഷത വഹിച്ചു.