football

കണ്ണൂർ: അഖിലേന്ത്യാ ഫുട്‌ബാൾ ഫെഡറേഷൻ യൂത്ത് ഫുട്‌ബോൾ 2022 - 23ന്റെ ഭാഗമായി കണ്ണൂർ ജവഹർ സ്​റ്റേഡിയത്തിൽ യൂത്ത് ഫുട്‌ബാൾ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ നാളെ വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ യുണൈ​റ്റഡ് എഫ്.സിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ ക്ലബ്ബുകൾ ഫുട്‌ബോൾ അക്കാദമികൾ എന്നിവയിലെ 18, 15, 13 വയസ് താഴെയുള്ള ആൺകുട്ടികൾക്കും 17,15 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുമാണ് ടൂർണമെന്റ് നടത്തുന്നത്. രണ്ടാഴ്ച്ച നീളുന്ന മത്സരത്തിൽ ജില്ലയിലെ 45ഓളം ക്ലബ്ബുകൾ വിവിധ കാ​റ്റഗറിയിൽ മത്സരിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.പി പവിത്രൻ , മുൻ ഇന്ത്യൻ ക്യാപ്റ്റൻ കെ.വി .ധനേഷ് , കണ്ണൂർ യുനൈ​റ്റഡ് സെക്രട്ടറി പി. വസന്തകുമാർ , ജില്ലാ ഫുട്‌ബാൾ അസോ.സെക്രട്ടറി സി.സഅദ്, മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം എം.പി. അശോകൻ എന്നിവർ സംബന്ധിച്ചു.