
കാഞ്ഞങ്ങാട്: പടന്നക്കാട് കാർഷിക വിദ്യാപീഠത്തിൽ ഒഴിഞ്ഞവളപ്പിലെ പ്രദർശന യൂണിറ്റിൽ വന്നാമി ചെമ്മീൻ വിളവെടുത്തു. മന്ത്രി അഹമ്മദ് ദേവർ കോവിൽ വിളവെടുപ്പ്് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു.
കാർഷിക പീഠത്തിലെ സാങ്കേതിക പ്രദർശന യൂണിറ്റുകളുടെ ഉദ്ഘാടനം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി.സതീശൻ, പടന്നക്കാട് കാർഷിക കോളേജ് ഡീൻ പി.വി. മിനി എന്നിവർ നിർവഹിച്ചു. കർഷക സെമിനാർ കാസർകോട് സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ്.പി. വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷകരായ ചോലപ്പറമ്പത്ത് ശശിധരൻ , പി.വി. വർഗീസ്, കെ. അശോകൻ , നാരായണൻ കണ്ണാലയം എന്നിവരെ ആദരിച്ചു.അബ്ദുള്ള ഇക്കാവ്, കെ. അബ്ദുൾ കരിം, ബി.രമേശ, ഇ.കെ.കെ. പടന്നക്കാട്, നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, തോമസ് ജോർജ് എന്നിവർ സംസാരിച്ചു.