ddasara
കണ്ണൂർ ദസറയുടെ ലോഗോ പ്രകാശനം മുൻ മേയർ സി. സീനത്തിന് നൽകി മേയർ അഡ്വ. ടി.ഒ മോഹനൻ നിർവഹിക്കുന്നു

കണ്ണൂർ: കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ 26 മുതൽ ഒക്ടോബർ 4 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന കണ്ണൂർ ദസറയുടെ ലോഗോ പ്രകാശനം മുൻ മേയർ സി. സീനത്തിന് നൽകി മേയർ അഡ്വ.ടി.ഒ മോഹനൻ നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ഷമീമ , എം.പി രാജേഷ്, അഡ്വ. പി.ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, ടി.രവീന്ദ്രൻ, സംഘാടകസമിതി ജനറൽ കൺവീനർ കെ.സി രാജൻ, ഫോക് ലോർ അക്കാഡമി സെക്രട്ടറി എ.വി.അജയകുമാർ, കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി വി.വി ലതേഷ് കുമാർ, വെള്ളോറ രാജൻ,ആർ.അനിൽകുമാർ, അബ്ദുൽ ഖാദർ പനക്കാട്, ടി.കെ രമേഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.