shamzeer
പാലക്കുന്ന് കലാദർപ്പണ നൃത്തവിദ്യാലയം ഭരതനാട്യ വിഭാഗം അരങ്ങേറ്റം ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഉദുമ: പാലക്കുന്ന് കലാദർപ്പണയിൽ ഭരതനാട്യ വിഭാഗത്തിൽ കുട്ടികൾ അരങ്ങേറ്റം കുറിച്ചു. പാലക്കുന്ന് അംബികാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്തു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കാസർകോട് എസ് .എസ്.ബി ഡിവൈ.എസ്.പി ഡോ.വി.ബാലകൃഷ്ണൻ വിശിഷ്ടാതിഥിയായി. ലാസ്യ കോളേജ് പ്രിൻസിപ്പൽ കലാമണ്ഡലം ഡോ.ലത എടവലത്ത് ഭദ്രദീപം കൊളുത്തി. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര മേൽശാന്തി നവീൻ കായർത്തായ അരങ്ങേറ്റക്കാരെ അനുഗ്രഹിച്ചു. ഡോ.കലാക്ഷേത്ര വിദ്യാലക്ഷ്മി, രാഗേഷ് രസ , ഹരിത തമ്പാൻ, ലത എടവലത്ത് എന്നിവരെ ആദരിച്ചു. സി.കെ. കണ്ണൻ പാലക്കുന്ന് പ്രസംഗിച്ചു. കലാദർപ്പണ നൃത്തവിദ്യാലയം അദ്ധ്യാപികയും ഉടമയുമായ രാഗിഷാ ശ്രീകുമാർ , ശ്രീകുമാർ ആദർശ് , അജിത് സി. കളനാട് സംസാരിച്ചു. ഡോ.റെനിൽ രാജ് പ്രാർത്ഥനാഗീതം ആലപിച്ചു. മധു കരിമ്പിൽ സ്വാഗതവും ഡോ.സജ്ന രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാദർപ്പണയിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ നൃത്തരൂപങ്ങൾ അരങ്ങേറി.