
കണ്ണൂർ:മതിയായ യോഗ്യതയില്ലാതെ കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ സ്ഥാനത്തു നിയമിക്കപ്പെട്ട വെങ്കടേശ്വരലുവിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുക ,രജിസ്ട്രാർ നിയമനത്തിലെ അഴിമതി പുറത്ത് കൊണ്ടുവരിക,
കേന്ദ്ര സർവ്വകലാശാലയിലെ വിവിധ തസ്തികയിൽ നടന്ന നിയമനങ്ങൾ പ്രത്യേക കമ്മിഷൻ വച്ച് അന്വേഷിക്കുക
എന്നി മുദ്റാവാക്യങ്ങൾ ഉയർത്തി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ ജില്ലകളിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ച് സംഘടിപ്പിച്ചു.എസ്.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സ്റ്റേഡിയം കോർണർ പരിസരത്ത് നിന്നും ആരംഭിച്ചു.നൂറുകണക്കിന് വിദ്യാർത്ഥികൾ മാർച്ചിൽ പങ്കെടുത്തു.എസ് .എഫ് .ഐ സംസ്ഥാന പ്രസിഡന്റ് കെ .അനുശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി .എസ്.സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശരത് രവീന്ദ്രൻ, കെ.സാരംഗ് , ടി .പി .അഖിൽ എന്നിവർ പ്രസംഗിച്ചു.