പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആദ്യ അവലോകന യോഗമാണ് കല്യാശ്ശേരി നിയോജക മണ്ഡലത്തിൽ നടന്നത്. സംരംഭക വർഷത്തിന്റെ ഭാഗമായി
കല്യാശേരി മണ്ഡലത്തിൽ 1057 സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതുവരെ 337 സംരംഭങ്ങളാണ് തുടങ്ങിയത്. ആറ് മാസത്തിനകം മണ്ഡലത്തിൽ 720 സംരംഭങ്ങൾ കൂടി ആരംഭിക്കുകയാണ് ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ് ഷിറാസ്, ഉപജില്ല വ്യവസായ ഓഫീസർ കെ. അരവിന്ദാക്ഷൻ, പഞ്ചായത്ത് പ്രസിഡന്റുമായ എം. ശ്രീധരൻ, ടി.ടി ബാലകൃഷ്ണൻ, പി. ഗോവിന്ദൻ, ടി.സുലജ, പി.ശ്രീമതി, സഹീദ് കായിക്കാരൻ, ഫാരിഷ ടീച്ചർ, എ.പ്രാർത്ഥന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. വിമല, പി.വി സജീവൻ നാരായണൻകുട്ടി സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അബ്ദുൾ റജിബ് മോഡേററ്ററായി.