കണ്ണൂർ: വിദ്യാർത്ഥികളിലും സ്കൂൾ പരിസരങ്ങളിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കർമ്മ പദ്ധതിയുമായി അഴീക്കോട് മണ്ഡലം. കെ.വി സുമേഷ് എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമരൂപം നൽകി. ഇതിന്റെ ആദ്യഘട്ടമായി ഈ മാസം 28നകം മണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലും യോഗം ചേരും. ഇതിൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ, ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ, വ്യാപാരി പ്രതിനിധികൾ, എക്സൈസ്, പൊലീസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. ടി സരള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രമേശൻ, പി.പി ഷമീമ, കെ. അജീഷ്, പി. ശ്രുതി, വൈസ് പ്രസിഡന്റ് കെ. പ്രദീപൻ, അസി. എക്സൈസ് കമ്മീഷണർ ടി. രജീഷ്, വളപട്ടണം എസ്.ഐ കെ.കെ രേഷ്മ, പാപ്പിനിശേരി എ.ഇ.ഒ പി.വി വിനോദ്കുമാർ, ബി.പി.സി കെ പ്രകാശൻ, സിജി ആൻഡ് എസി സെൽ ജില്ലാ കോഓർഡിനേറ്റർ ആർ ശ്രീജ പങ്കെടുത്തു.