മുഴപ്പിലങ്ങാട്: കേന്ദ്ര തീരദേശ പരിപാലന ചട്ടത്തിൽ പുതുതായി ഇളവ് നല്കിയ ഉത്തരവിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഉൾപ്പെടാത്തത് കഴിഞ്ഞ ഇടതുപക്ഷ ഭരണ സമിതിയുടെ അനാസ്ഥ കാരണമെന്ന് ആരോപണം. പുതിയ പട്ടികയിൽ ഉൾപ്പെടാത്തത് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പഞ്ചായത്ത് ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച രേഖകളുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

പഞ്ചായത്ത് മുൻ ഭരണസമിതി യോഗത്തിൽ ഇളവിനുള്ള അപേക്ഷ നല്കുവാൻ തീരുമാനിച്ചുവെങ്കിലും ബന്ധപ്പെട്ട വകുപ്പിന് അപേക്ഷ നല്കിയതിന് ഒരു തെളിവും മിനുട്ട്‌സ് ബുക്കിൽ ഇല്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ വീഴ്ച കാരണം തീരദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ദുരിതം പേറുകയാണെന്ന് അറത്തിൽ സുന്ദരൻ, എം. ശ്രീജ, സി.എം. നജീബ്, തറമ്മൽ നിയാസ് തുടങ്ങിയ യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.

ഈ ആക്ഷേപത്തെ ഇടതുപക്ഷ ഭരണ നേതൃത്വം ചെറുത്തുനിന്നു. ഇതിനിടെ പഴയ രേഖകൾ തെളിവായി പ്രതിപക്ഷം ഉയർത്തിക്കാട്ടി.

പുഴയും കടലും പഞ്ചായത്തിന്റെ മൂന്നു ഭാഗവും സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ ദ്വീപിന്റെ ആനുകൂല്യവും, ജനസാന്ദ്രത അടിസ്ഥാനമാക്കി നഗര പഞ്ചായത്തെന്ന കേന്ദ്ര നിയമത്തിന്റെ ചട്ടത്തിലും മുഴപ്പിലങ്ങാടിന് ഇളവ് നേടിയെടുക്കാൻ സാധിക്കും. ഈ അനുകൂല സാഹചര്യമാണ് എൽ.‌ഡി.എഫ് ഭരണ സമിതി നഷ്ടപ്പെടുത്തിയത്.

പ്രതിപക്ഷം