kathukal
ദയാബായി സെക്രട്ടറിയേറ്റ് നിരാഹാര സമരം. ദയ ബായി നിരാഹാര സമര സംഘടക്ക സമിതി മുഖ്യ മന്ത്രിക്ക് ജനകീയ കത്ത് അയക്കൽ പരിവാടി മുൻസിപ്പൽ ചെയർമാൻ അഡ്വ, വി. എം. മുനീർ ഉത്ഘാടനം ചെയ്യുന്നു

കാസർകോട്: ജില്ലയുടെ ആരോഗ്യരംഗത്തെ ശോചനീയാവസ്ഥക്കെതിരെ സാമൂഹിക പരിസ്ഥിതി പ്രവർത്തകദയാബായി ഗാന്ധി ജയന്തി ദിനം മുതൽ സെക്രട്ടറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല രാപകൽ നിരാഹാര സമരം നടത്തും, നിരാഹാര സമരത്തിന്റെ മുന്നോടിയായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് 'മുഖ്യമന്ത്രി കാസർകോടിനെയും കാണണം-കേൾക്കണം' എന്ന് ആവശ്യപ്പെട്ട് കത്തുകൾ അയച്ചു തുടങ്ങി.

ജില്ലാതല ഉദ്ഘാടനം കാസർകോട് ഹെഡ് പോസ്റ്റ്‌ ഓഫീസിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ:വി.എം.മുനീർ നിർവഹിച്ചു സംഘാടക സമിതി വൈസ് ചെയർമാൻ സുബൈർ പടുപ്പ് അദ്ധ്യക്ഷത വയിച്ചു .ജനറൽ കൺവീനർ കരീം ചൗക്കി സ്വാഗതം പറഞ്ഞു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് കത്തുകൾ അയച്ചു.

ഹമീദ് ചേരങ്കൈ,അബ്ദുൽ റഹ്മാൻ ബന്തിയോട്,.താജുദ്ദീൻ പടിഞ്ഞാർ. സീതി ഹാജി, എം.കെ ശേഖരൻ,കാർത്തിക് മുളിയാർ,സുലേഖ മാഹിൻ. ഉസ്മാൻ കടവത്ത്. ഖദീജ മൊഗ്രാൽ,​ഷിനി ജെയ്സൺ,​ തസ്‌രീഫ മൊയ്‌തീൻ, ടി.എച്ച്. അബ്ദുൽ റഹ്മാൻ തെരുവത്ത്,​ സത്താർ കുണ്ടത്തിൽ, ഉസ്മാൻ പള്ളിക്കാൽ,​ അസ്‌ലം അടുക്കത്ത് ബയൽ,​ ആയിഷ ചട്ടഞ്ചാൽ,​ കാദർ മല്ലം. മൂസ മൊഗ്രാൽ,​ അഹ്‌മദ്‌ പോക്കു,​ അഹ്‌മദ്‌ കടപ്പുറം,​പി.അഭിജിത്ത്, മുനീർപള്ളം,​ സുനേഷ്,​ രാധാകൃഷ്ണൻ,​അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.